അബുദാബി: അല്‍സിലയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തി. വെള്ളിയാഴ്ച അര്‍ധരാത്രി 12:03-നാണ് ഭൂചലനം രേഖപ്പെടുത്തിയത്. പ്രദേശവാസികളില്‍ പലര്‍ക്കും ഭൂചലനം അനുഭവപ്പെട്ടെങ്കിലും ആളപായമോ, നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അബുദാബി- സൗദി അതിര്‍ത്തി പ്രദേശമാണ് അല്‍സില. ഭൂമിക്കടിയില്‍ മൂന്നുകിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.