വാഷിംഗ്ടൺ: 2026 ഫിഫ ലോകകപ്പിൻ്റെ മത്സര ചിത്രം തെളിഞ്ഞു. വാഷിംഗ്ടണിലെ കെന്നഡി സെൻ്ററിൽ നടന്ന ചടങ്ങിലാണ് മത്സരക്രമത്തിനുള്ള നറുക്കെടുപ്പ് നടന്നത്. ലോകകപ്പിൽ മത്സരിക്കുന്ന 48 ടീമുകൾ പന്ത്രണ്ട് ഗ്രൂപ്പിലായി ഇടം നേടി.
ഗ്രൂപ്പ് എയിൽ ആതിഥേയരായ മെക്സിക്കോ, സൗത്ത് കൊറിയ, സൗത്ത് ആഫ്രിക്ക, പ്ലേ ഓഫ് ഡിയിലെ ജേതാക്കൾ
ഗ്രൂപ്പ് ബിയിൽ ആതിഥേയരായ കാനഡ, ഖത്തർ സ്വിറ്റ്സർലാൻഡ്, പ്ലേ ഓഫ് എയിലെ ജേതാക്കൾ
ഗ്രൂപ്പ് സിയിൽ ബ്രസീൽ, മൊറോക്കോ, സ്കോട്ട്ലാൻഡ്, ഹെയ്തി
ഗ്രൂപ്പ് ഡിയിൽ ആതിഥേയരായ അമേരിക്ക, ആസ്ട്രേലിയ, പരാഗ്വെ, പ്ലേ ഓഫ് സിയിലെ ജേതാക്കൾ
ഗ്രൂപ്പ് ഇയിൽ ജർമ്മിനി, ഇക്വഡോർ, ഐവറി കോസ്റ്റ്, കുറസാവോ
ഗ്രൂപ്പ് എഫിൽ നെതർലാൻഡ്സ്, ജപ്പാൻ, ടുണീഷ്യ, പ്ലേ ഓഫ് ബിയിലെ ജേതാക്കൾ
ഗ്രൂപ്പ് ജിയിൽ ബെൽജിയം, ഇറാൻ, ഈജിപ്റ്റ്, ന്യൂസിലാൻഡ്
ഗ്രൂപ്പ് എച്ചിൽ സ്പെയിൻ, ഉറുഗ്വെ, സൗദി അറേബ്യ, കാബോവർദെ
ഗ്രൂപ്പ് ഐയിൽ ഫ്രാൻസ്, സെനഗൽ, നോർവെ, പ്ലേ ഓഫ് 2ലെ ജേതാക്കൾ
ഗ്രൂപ്പ് ജെയിൽ അർജൻ്റീന, ഓസ്ട്രിയ, അൽജീരിയ, ജോർദ്ദാൻ
ഗ്രൂപ്പ് കെയിൽ പോർച്ചുഗൽ, കൊളംബിയ, ഉസ്ബെക്കിസ്ഥാൻ, പ്ലേ ഓഫ് 1ലെ ജേതാക്കൾ
ഗ്രൂപ്പ് എല്ലിൽ ഇംഗ്ലണ്ട്. ക്രൊയേഷ്യ, പനാമ, ഘാന എന്നീ ടീമുകളാണ് ഇടംനേടിയിരിക്കുന്നത്.
