റിയാദ്: മലപ്പുറം പരപ്പനങ്ങാടി ചെറമംഗലം സ്വദേശി മേലെവീട്ടില്‍ ഫൈസല്‍ (46) റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു. ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആദ്യം റിയാദ് ബത്ഹയിലെ സ്വകാര്യ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് ശുമൈസി ഹോസ്പിറ്റലിലെ ഐസിയുവിലേക്ക് മാറ്റിയിരുന്നു.
പിതാവ്: അബൂബക്കര്‍. മാതാവ്: അയിഷ. ഭാര്യ: സമീറ. മക്കള്‍: ഫഹ്‌മാന്‍, ആയിഷ ഫിസ. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.