എച്ച്-1ബി വിസാ നിരക്ക് വർധനവ്: പുതിയ അപേക്ഷകർക്ക് മാത്രമെന്ന് വൈറ്റ് ഹൗസ്

Pravasi Varthakal News Desk
By -
0
U.S. President Donald Trump speaks as he sits next to a “Trump Gold Card” sign, in the Oval Office at the White House in Washington, D.C., U.S., Sept. 19, 2025.
Ken Cedeno | Reuters



അമേരിക്കയിലെ എച്ച്-1ബി വിസ നിയമങ്ങളിൽ വൻ മാറ്റങ്ങൾ വരുത്തിയ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പുതിയ പ്രഖ്യാപനം ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കിയത് ഇന്ത്യാക്കാരെയാണ്. കാരണം യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിൻ്റെ കണക്കുകൾ പ്രകാരം, അംഗീകരിക്കപ്പെട്ട മൊത്തം എച്ച്-1ബി അപേക്ഷകരിൽ 71 ശതമാനവും ഇന്ത്യക്കാരാണ്. എന്നാൽ ഇപ്പോഴിതാ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തിയിരിക്കുകയാണ് വൈറ്റ് ഹൗസ്. വിസാനിരക്ക് പുതിയ അപേക്ഷകർക്ക് മാത്രമാവും ബാധകമാവുകയെന്നും സെപ്തംബർ 21ന് മുമ്പ് സമർപ്പിച്ച അപേക്ഷകൾക്ക് ഒഴികെയാണ് പുതിയ നിരക്ക് ബാധകമാവുകയെന്നും വൈറ്റ് ഹൗസ് വാദിക്കുന്നു.


എച്ച്-1ബി വിസ കൈവശം വച്ചിരിക്കുന്നവരും നിലവിൽ യുഎസിന് പുറത്തുള്ളവരുമായവർക്ക് വീണ്ടും പ്രവേശിക്കുന്നതിന് 100,000 യുഎസ് ഡോളർ ഈടാക്കില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ട്വീറ്റിൽ പറയുന്നു. ഇത് പുതിയ വിസകൾക്ക് മാത്രമേ ബാധകമാകൂ, പുതുക്കലുകൾക്കും നിലവിലുള്ള വിസ ഉടമകൾക്കും ബാധകമല്ലെന്നും ട്വീറ്റിൽ പറയുന്നു.


അതേസമയം, പുതിയ സാഹചര്യത്തിൽ മെറ്റ, മൈക്രോസോഫ്റ്റ്, ആമസോൺ തുടങ്ങിയ വൻകിട കമ്പനികൾ തങ്ങളുടെ എച്ച്-1ബി, എച്ച്-4 വിസയിലുള്ള ജീവനക്കാരോട് കുറഞ്ഞത് 14 ദിവസത്തേക്ക് രാജ്യം വിട്ടുപോകരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനകം രാജ്യത്തിന് പുറത്തുള്ളവരോട് ഞായറാഴ്ചയോടെ തിരിച്ചെത്താനും ആവശ്യപ്പെട്ടിട്ടുണ്ട്.


ട്രംപിൻ്റെ കുടിയേറ്റ നയങ്ങൾ കർശനമാക്കുന്നതിൻ്റെ ഭാഗമായാണ് ഈ പുതിയ നടപടി. അമേരിക്കൻ തൊഴിലാളികളെ മാറ്റി ആ ശമ്പളത്തിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്ന പ്രവണത തടയുകയാണ് ഈ നീക്കത്തിൻ്റെ പ്രധാന ലക്ഷ്യമെന്ന് ട്രംപ് വ്യക്തമാക്കി. ഉയർന്ന വൈദഗ്ധ്യമുള്ള താൽക്കാലിക തൊഴിലാളികളെ രാജ്യത്തേക്ക് കൊണ്ടുവരാൻ രൂപകൽപ്പന ചെയ്ത എച്ച്-1ബി പദ്ധതി, അമേരിക്കൻ പൗരന്മാരുടെ തൊഴിൽ നഷ്ടപ്പെടുത്താൻ വേണ്ടി ബോധപൂർവം ദുരുപയോഗം ചെയ്യപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.

Tags:

Post a Comment

0 Comments

Post a Comment (0)