അവസാന നിമിഷം എയർ ഇന്ത്യ മസ്കറ്റ് വിമാനം റദ്ദാക്കി; തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

Pravasi Varthakal News Desk
By -
0


അവസാന നിമിഷം എയർ ഇന്ത്യ മസ്കറ്റ് വിമാനം റദ്ദാക്കിയതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. യാത്ര പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപാണ് യാത്ര റദ്ദാക്കിയത്. യാത്രക്കാർ ബോർഡിങ്ങിന് എത്തുന്ന സമയത്താണ് റദ്ദാക്കിയ വിവരം അറിയുന്നത്. എന്ത് കാരണത്താല് ആണ് വിമാനം റദ്ദാക്കിയതെന്ന് അധികൃതർ അറിയിച്ചിട്ടില്ലെന്ന് യാത്രക്കാർ അറിയിച്ചു.


ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് 7 30ന് പുറപ്പെടേണ്ട എയർ ഇന്ത്യ മസ്കറ്റ് വിമാനമാണ് അവസാന നിമിഷം റദ്ദാക്കിയത്. ഇന്നത്തെ ടിക്കറ്റുകൾ 17 ലേക്ക് മാറ്റിയെന്നാണ് എയർ ഇന്ത്യ അധികൃതർ യാത്രക്കാരെ അറിയിച്ചത്. എന്നാൽ യാത്രക്കാരിൽ പലർക്കും നാളെ ജോലിയിൽ പ്രവേശിക്കേണ്ടവരാണ്. ഇതോടെയാണ് യാത്രക്കാർ എയർപോർട്ടിൽ പ്രതിഷേധിക്കുന്നത്. ഇത് ആദ്യമായല്ല എയർ ഇന്ത്യ വിമാനം യാത്രക്കാർക്ക് മുന്നറിയിപ്പ് നല്കതെ അവസാന നിമിഷം റദ്ദാക്കുന്നത്.

Tags:

Post a Comment

0 Comments

Post a Comment (0)